ജിംസൺ ആറ്റത്തറ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

റോവേഴ്സ് ക്ലബ് ജിംസൺ ആറ്റത്തറ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സിയാ കളക്ഷൻസ് വിജയികളായി. റോവേഴ്സ് ക്ലബ്ബിന്റെ ടൂർണമെന്റ് കൺവീനറായിരുന്ന അന്തരിച്ച ജിംസന്റെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം ലോ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ജിംസൺ ആറ്റത്തറയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സഹപാഠികളും, സുഹൃത്തുക്കളം ഒല്ലൂർ റോവേഴ്സ് അമേച്ചർ ഫുട്ബോൾ ക്ലബ്ബും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി നടത്തി വരുന്ന ഫുട് ബോൾ ടൂർണമെന്റാണിത്. തൃശ്ശൂർ ഒല്ലൂർപള്ളി ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്. മത്സരങ്ങൾ ജിംസൺന്റെ സഹപാഠി കൂടിയായ മന്ത്രി വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ എം.എൽ.എ. വി ആർ സുനിൽകുമാർ , ഒല്ലൂർ എം.എൽ.എ. കെ രാജൻ എന്നിവർ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.

football

 

NO COMMENTS

LEAVE A REPLY