തമിഴ്നാട്ടിലെ കര്‍ഷക സംഘടനകള്‍ ദില്ലിയില്‍ വീണ്ടും സമരത്തിന്

farmers

വരള്‍ച്ചെയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ സംഘടനകള്‍ ദില്ലിയില്‍ വീണ്ടും സമരം ചെയ്യാന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം. 21 ന് ദില്ലി ജന്തര്‍മന്തറില്‍ കര്‍ഷകത്തൊഴിലാളികളുടെ പ്രകടനം നടത്തി നിരാഹാരസമരം തുടങ്ങും.

41ദിവസമാണ് ജന്ദര്‍മന്ദറില്‍ കര്‍ഷകര്‍ സമരം ചെയ്തത്. നഷ്ടപരിഹാരം നല്‍കാം എന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഒരു മാസം മുമ്പ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ നാളിതുവരെ ഒരു ഉറപ്പും മുഖ്യമന്ത്രി പാലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മൂത്രം കുടിച്ചും, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി നിരാഹാരമിരുന്നുമൊക്കെയാണ് അന്ന് കര്‍ഷകര്‍ സമരം ചെയ്തത്.

tamilnadu farmers,Farmers, strike,delhi

NO COMMENTS

LEAVE A REPLY