നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു; 22 പേർക്ക് പരിക്ക്

time square car rammed footpath

ന്യൂയോർക്ക് ടൈംസ്‌ക്വയറിൽ തിരക്കേറിയ നടപ്പാതയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഒരാൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാഫിക് തെറ്റിച്ച് അമിതവേഗതയിൽ നിയന്ത്രണം വിട്ട കാർ ഏറെ തിരക്കേറിയ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 18കാരിയായ അലൈസ എൽസ്മാനാണ് മരിച്ചത്. പരിക്കേറ്റവരിൽ നാലു പേരുടെ നില അതീവ ഗുരുതരമാണ്.

 

 

time square car rammed footpath

NO COMMENTS

LEAVE A REPLY