പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം; ശിക്ഷയായി യുവാക്കളെ നഗ്നരാക്കി നടത്തിച്ചു

പൂനെയിലെ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് 13 വയസ്സുകാരായ രണ്ട് കൗമാരക്കാരെ മർദ്ദിക്കുകയും നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. പൂനെയിലെ കർവെ നഗറിലാണ് സംഭവം.

ഒരേ സ്‌കൂളിലാണ് പെൺകുട്ടിയും യുവാക്കളും പഠിക്കുന്നത്. പെൺകുട്ടിയുടെ പിതാവടക്കമുള്ള ഒരു സംഘം ആളുകൾ ചേർന്നാണ് ഇവരെ മർദ്ദിച്ചത്. യുവാക്കൾ നഗ്നരായി നടക്കുന്ന ചിത്രവും അവർ മൊബൈലിൽ പകർത്തി.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് അടക്കമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പിതാവ് തെറ്റിധരിച്ചതാണെന്നാണ് പോലീസ് പറയുന്നത്.

Two teenagers thrashed, paraded naked for molesting girl, filmed

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews