22 ഫീമെയിൽ കോട്ടയം മോഡൽ ; പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു

girl cut sexual organ rapist

പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരം പേട്ടയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീർത്ഥപാദത്തെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ജനനേന്ദ്രിയം മുറിഞ്ഞ് തൂങ്ങിയ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 12.39 നാണ് 54 വയസുകാരനെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി.

കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഗംഗേശാനന്ദ തീർത്ഥപാദം എന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം പേട്ടയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ പൂജയ്ക്കും മറ്റുമായി ഇയാൾ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് ബന്ധമുണ്ട്. താൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ ഇയാൾ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23കാരിയായ യുവതി പോലീസിന് നൽകിയ മൊഴി.
ഗംഗേശാനന്ദ തീർത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയിൽ കരുതി വച്ചിരുന്നു.

പിന്നീട് ഇയാൾ ഉപദ്രവിക്കാനെത്തിയപ്പോൾ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാർ തന്നെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

യുവതിയുടെ അച്ഛൻ ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാൾ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ ഹരിസ്വാമി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. പോലീസ് നിരീക്ഷണത്തിൽ ആസ്പത്രിയിൽ തുടരുന്ന ഇയാൾക്കെതിരെ ലൈംഗീക അതിക്രമത്തിനും പോക്‌സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ യുവതിയ്‌ക്കെതിരെ ഇതുവരെ കേസൊന്നും പോലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാൽ യുവതിയ്‌ക്കെതിരെ ഏത് വകുപ്പ് പ്രകാരം കേസെടുക്കണമെന്ന കാര്യത്തിൽ പോലീസിന് ആശയക്കുഴപ്പമുണ്ട്.

 

girl cut sexual organ rapist

NO COMMENTS

LEAVE A REPLY