ജിഎസ്ടി ബിൽ; സിനമാ ടിക്കറ്റ്, ടെലിഫോൺ എന്നിവയ്ക്ക് നികുതി കൂടും

GST bill gst registration GST 30 percent loss in trade

ശ്രീനഗറിൽ രണ്ടുദിവസമായി നടന്ന ചരക്കുസേവന നികുതി (ജി.എസ്.ടി.) കൗൺസിൽ യോഗം നികുതിപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിക്ക നിർദേശങ്ങൾക്കും അംഗീകാരം നൽകി.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ പൂർണമായും നികുതിമുക്തമാക്കി. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്!ലിയുടെ അധ്യക്ഷതയിൽ ജമ്മുകശ്മീരിലെ ശ്രീനഗറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ആഡംബരവസ്തുക്കൾക്കും പുകയില ഉത്പന്നങ്ങൾക്കും നികുതിക്കുപുറമെ സെസ്സും ഏർപ്പെടുത്തും. ചെറുകിട റസ്റ്റോറന്റുകൾക്ക് അഞ്ചു ശതമാനമാണ് നികുതിനിരക്ക്. എന്നാൽ ഹോട്ടലിന്റെ നിലവാരമുയരുന്നതിനനുസരിച്ച് ഇത് 12 ശതമാനംവരെ ഉയരും. ബാറുള്ള ഹോട്ടലുകൾക്കും എയർ കണ്ടീഷൻ ചെയ്തവയ്ക്കും 18 ശതമാനമാണ് നികുതി. ഹോട്ടലുകളുടെ മുറിവാടകയനുസരിച്ച് അഞ്ചു ശതമാനം മുതൽ 28 ശതമാനം വരെ നികുതിയീടാക്കും.

ജി.എസ്.ടി. പ്രാബല്യത്തിൽ വരുന്നതോടെ ടെലിഫോൺ ബിൽ കൂടും. വിനോദനികുതി സേവന നികുതിയുമായി ലയിക്കും. ഇതോടെ, സിനിമാടിക്കറ്റ്, ചൂതുകളി, വാതുവെപ്പ് എന്നിവയ്ക്ക് 28 ശതമാനം നികുതിയാകും.

അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കുന്നതിനും ആഡംബര വസ്തുക്കളുടെ നികുതി കൂട്ടുന്നതിനുമാണ് ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) കൗൺസിൽ ഊന്നൽ നൽകിയത്. ജൂൺ മൂന്നിന് ചേരുന്ന യോഗത്തിൽ സ്വർണമടക്കമുള്ള സാധനങ്ങളുടെ കാര്യത്തിൽ തീരുമാനമാകും.

GST bill

NO COMMENTS

LEAVE A REPLY