ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ച നിലയിൽ

ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ച നിലയിൽ. കോർണൽ സർവ്വകലാശാലയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ആലാപ് നരാസിപുരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സർവ്വകലാശാലയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിന് താഴെയുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച മുതൽ ആലാപിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. മരണത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് കോർണൽ പോലീസ് അറിയിച്ചു.
Student Aalaap Narasipura Found Dead In United States
 

NO COMMENTS

LEAVE A REPLY