ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ; ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി

uttarakhand landslide 1500 travelers trapped

ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിനു സമീപം ഹാതിപർവതിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കൂറ്റൻ പാറക്കല്ലുകൾ അടർന്നുവീണ് റിഷികേശ് -ബദ്‌രീനാഥ് ഹൈവേ തകർന്നതോടെ ഇതുവഴി ഗതാഗതം നിലച്ചു. നൂറുകണക്കിന് വാഹനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. 13,500ഓളം പേർ വിവിധ കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട നിലയിലാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

 

 

uttarakhand landslide 1500 travelers trapped

NO COMMENTS

LEAVE A REPLY