ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരു മരണം

Ambulance crash

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. രോഗിയായ ആളുടെ ബന്ധുവും കരുനാഗപ്പള്ളി  സ്വദേശിയുമായ ലതയാണ് മരിച്ചത്. അമ്പലപ്പുഴയില്‍ ഇന്ന് രാവിലെയോടെയാണ് അപകടം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ലോറിയിലിടിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

accident,alappuzha,Ambulance,Ambulance crash,

NO COMMENTS

LEAVE A REPLY