വിവാദ പരാമർശങ്ങളുമായി ജേക്കബ് തോമസിന്റെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ നാളെ

jacob thomas

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കേരള രാഷ്ട്രീയത്തിലെ പ്രമുഖരെ കുറിച്ചും അഴിമതി കേസുകൾ അട്ടിമറിക്കപ്പെട്ടതിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നും പിണറായി വിജയൻ  മുഖ്യമന്ത്രിയാകണമെന്നും താൻ ആഗ്രഹിച്ചിരുന്നതായി ആത്മകഥയിൽ ജേക്കബ് തോമസ് പറയുന്നു. ബാർ കോളക്കേസിൽ സംഭവിച്ചതെന്നും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews