പാലാരിവട്ടം മുതല്‍ ആലുവ വരെ, മെട്രോയ്ക്ക് വേണ്ടത് 25മിനിട്ട്

പാലാരിവട്ടം മുതല്‍ ആലുവവരെ ഓടിയെത്താന്‍ മെട്രോയ്ക്ക് വേണ്ടത് 25മിനിട്ടാണെന്ന് കെഎംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ന്ന് വരുന്ന പരീക്ഷണ ഓട്ടത്തിന്റെ അടിസ്ഥാനത്തിലാണഅ മെട്രോ അധികൃതരുടെ വെളിപ്പെടുത്തല്‍. അതേസമയം ആറ് ട്രെയിനുമായി മെട്രോ സര്‍വ്വീസ് ട്രയല്‍ പുരോഗമിക്കുകയാണ്.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പരീക്ഷണ ഓട്ടത്തിന് ഇന്നലെ (ശനി) മുതലാണ് ആറ് ട്രെയിനുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. 8.33മിനിട്ട് ഇടവേളയില്‍ 225സര്‍വ്വീസുകളാണ് നടത്തിയത്. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് സര്‍വീസ് നടത്തുന്നത്. മൂന്ന് ട്രെയിനുകളുമായാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.

kochi metro,metro trial run,kochi metro trial run,

NO COMMENTS

LEAVE A REPLY