ജിഎസ്ടി; മൊബൈൽ ഫോൺ ബിൽ കണ്ട് ഞെട്ടാൻ തയ്യാറാകൂ

0
286
mobile bill

ജിഎസ്ടി നടപ്പിലാക്കുന്നതോടെ ജൂലൈ ഒന്ന് മുതൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകളുടെ വില കൂടും. നികുതി വർദ്ധിപ്പിച്ചതിനാൽ അടുത്ത മാസം മുതൽ ഫോൺ ബിൽ തുകയും കുത്തനെ ഉയരും. ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണുകൾക്ക് 4 മുതൽ 5 ശതമാനം വരെ വില വർദ്ധിക്കുമെന്നാണ് സൂചന. 12 ശതമാനമാണ് മൊബൈൽ ഫോണുകലുടെ ജിഎസ്ടി.

അതേസമയം ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ വില കുറയും. എന്നാൽ, ഈ വർഷം ആദ്യപാദത്തിലെ കണക്കനുസരിച്ച് രാജ്യത്ത് വിറ്റ 80% ഫോണുകളും ഇന്ത്യയിൽ നിർമിച്ചവയാണ്.

ലാപ്‌ടോപ്പുകൾക്കും ഡെസ്‌ക്‌ടോപ്പുകൾക്കും വില വർധിക്കും. 14-15 ശതമാനം ലെവി ഉണ്ടായിരുന്ന ലാപ്‌ടോപ്പുകൾക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരിക്കുന്നത്. ജിഎസ്ടി മൊബൈൽ ചാർജുകളെയും ബാധിക്കും.

മൊബൈൽ ബില്ലുകളുടെ ജിഎസ്ടി 15 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് വർധിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ടോക്ക് ടൈമിൽ കുറവുണ്ടാകും. 100 രൂപയ്ക്ക് 85 രൂപ ടോക്ക് ടൈം എന്നത് ജിഎസ്ടി വരുന്നതോടെ 82 രൂപ ടോക്ക് ടൈം ആയി കുറയും.

 

GST | Mobile Phone | Laptop|

NO COMMENTS

LEAVE A REPLY