യുവതിയെ പീഡിപ്പിച്ച സന്യാസി 40ലക്ഷം തട്ടിയെടുത്തെന്ന് യുവതിയുടെ മാതാപിതാക്കള്‍

swaaaamy swami castration case girl under custody of sanghparivar says boyfriend

യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതിയുടെ മാതാപിതാക്കള്‍ രംഗത്ത്. പത്ത് കൊല്ലമായി യുവതിയുടെ കുടുംബവുമായി ബന്ധമുണ്ട് സ്വാമിയ്ക്ക്.രണ്ട് തവണയായാണ് ഇത്രയും തുക കൈക്കലാക്കിയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇവര്‍ പണം നല്‍കി വാങ്ങിയ വാഹനവും സ്വാമിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണ സംഘം ഇന്ന് സ്വാമിയെ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെ അടിയന്തര ശസ്ത്രക്രിയ വിധേയനാക്കിയതിനാല്‍ ഇന്നലെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. വര്‍ഷങ്ങളായുള്ള പീഡനത്തില്‍ നിന്ന് രക്ഷനേടാനാണ് സ്വാമിയെ ആക്രമിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

22 female kottayam model, girl cut sexual organ rapist, rape

NO COMMENTS

LEAVE A REPLY