സച്ചിന്‍ എ ബില്യണ്‍ പ്രദര്‍ശനം; ആദ്യം കാണുക സൈനികര്‍

sachin

സച്ചിന്‍ ടെന്റുല്‍ക്കറുടെ ജീവിത കഥ പറയുന്ന ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ എന്ന ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത് സൈനികര്‍ക്കായി. ഡല്‍ഹിയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം സൈനികര്‍ക്കായി ഒരുങ്ങുന്നത്. മെയ് 26നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. സച്ചിന്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും. സൈനികര്‍ രാജ്യത്തിന് വേണ്ടി നടത്തുന്ന സേവനവും ത്യാഗവും കണക്കിലെടുത്താണ് പ്രത്യേക പ്രദര്‍ശനമെന്ന് സച്ചിന്‍ വ്യക്തമാക്കി.

sachin,sachin a billion dreams second song released,sachin a billion dreams, film

NO COMMENTS

LEAVE A REPLY