ട്രെയിനിംഗ് സെന്ററുകളുടേയും, ഫുള്‍ടൈം കോച്ചുകളുടെയും അഭാവം ബാന്റ്മിന്റണ്‍ രംഗത്തിന് വെല്ലുവിളി:സൈന

0
27
saina

ഇന്ത്യയില്‍ മികച്ച ബാറ്റ്മിന്റണ്‍ സെന്ററുകളുടേയും ഫുള്‍ ടൈം കോച്ചുകളുടേയും അഭാവമാണ് ബാന്റ്മിന്റണ്‍ താരങ്ങള്‍ക്ക് വെല്ലുവിളിയെന്ന് സൈനാ നെഹ് വാള്‍. കൊച്ചിയില്‍ പ്രശസ്ത സ്പോര്‍ട് ബ്രാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു താരം. ഇന്ത്യയില്‍ ബാറ്റ്മിന്റണ്‍ ട്രെയിനിംഗ് സെന്ററുകളും, മികച്ച കോച്ചുമാരും കുറവാണ്.  വടക്കേ ഇന്ത്യയില്‍ പിന്നെയും നല്ല കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഫുള്‍ ടൈം കോച്ചുമാരുടെ അപര്യാപ്തത ഈ രംഗം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. ധാരാളം കായിക താരങ്ങള്‍ക്ക് ഈ രംഗത്തേക്ക് വരണമെന്നുണ്ട്. എന്നാല്‍ പല പരിശീലകരും അവരുടെ ജോലി സമയം കഴിഞ്ഞുള്ള സമയമാണ് പരിശീലകരായി എത്തുന്നതെന്നും താരം പറഞ്ഞു. ഇതില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

saina nehwal,

 

NO COMMENTS

LEAVE A REPLY