സെൻകുമാറിന് തിരിച്ചടി; വിവാദ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചു

T P SENKUMAR

ഡിജിപി ടി പി സെൻകുമാറിന് മുന്നറിയിപ്പുമായി സർക്കാർ. സെൻകുമാർ നടപ്പാക്കിയ വിവാദ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചു. സർക്കാരുമായി നേരിട്ട് പോരാട്ടത്തിനില്ലെന്ന് അറിയിച്ച സെൻകുമാർ ആദ്യ ഉത്തരവിൽ മാറ്റി നിയമിച്ച രണ്ട് ജൂനിയർ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പോലീസ് ആസ്ഥാനത്തുനിന്ന് മാറ്റി നിയമച്ചിരുന്നു.

അതേസമയം 11 ദിവസം മുമ്പ് ഇറക്കിയ രണ്ട് സ്ഥലം മാറ്റങ്ങൾ സർക്കാർ മരവിപ്പിച്ചു. ശക്തമായ സന്ദേശമാണ് ഇതിലൂടെ സർക്കാർ, സുപ്രീം കോടതി വിധിയിലൂടെ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ സെൻകുമാറിന് നൽകുന്നത്. കഴിഞ്ഞ ഒൻപതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെൻകുമാർ ഉത്തരവിട്ടത്.

NO COMMENTS

LEAVE A REPLY