10കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ജെയ്റ്റ് ലി കെ‍ജ്രിവാളിനെതിരെ കേസ് നല്‍കി

kejriwal aravind takes the responsibility of failure in election says kejriwal

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി മാനനഷ്ട കേസ് നൽകി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി. അരവിന്ദ് കെജരിവാളിന്റെ അഭിഭാഷകൻ രാംജത്‍മലാനി തന്നെ വഞ്ചകൻ എന്ന് വിളിച്ചത് ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്‍ലി ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. ദില്ലി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കെജരിവാളിനെതിരെ ദില്ലി ഹൈക്കോടതിയിലും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലും ജെയ്റ്റ്‍ലി നേരത്തെ മാന നഷ്ടകേസ് നൽകിയിട്ടുണ്ട്.

Arun Jaitley,ARAVIND KEJRIVAL,defamation

NO COMMENTS