അഞ്ചു വയസ്സുകാരിയെ അച്ഛൻ പീഡിപ്പിച്ചു; മുത്തശ്ശി കൊന്ന് കുഴിച്ചുമൂടി

father raped 5-year-old daughter grandmother killed buried

അച്ഛൻ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ കുറ്റകൃത്യം മറയ്ക്കാനായി മുത്തശ്ശി കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ നാസിക്കിലെ ജൗലക് വാനി ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.

നാസിക് സ്വദേശിയായ സച്ചിൻ ഷിൻഡെ മകളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായ അയാളുടെ അമ്മ അനസൂയ മകനെ രക്ഷിക്കുന്നതിനായി പേരക്കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിഎസ്പി ദേവദാസ് പാട്ടീൽ പറഞ്ഞു. കുട്ടിയുടെ മൃതദേഹം അടുത്തുള്ള സ്‌കൂളിന് സമീപം മറവ് ചെയ്യുകയും ചെയ്തു.

കുട്ടിയെ കാണാനില്ലെന്ന് ഇവർ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ചേദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.

ഷിൻഡെയ്‌ക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളുടെ അമ്മക്കെതിരെ കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്.

 

father raped 5-year-old daughter grandmother killed buried

NO COMMENTS