ഇന്ത്യയിലെ സ്വര്‍ണ്ണക്കടത്ത് തലവന്‍ അറസ്റ്റില്‍

smuggling

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ തലവന്‍ പോലീസ് കസ്റ്റഡിയില്‍. ഡല്‍ഹി സ്വദേശി ഹര്‍നേക് സിംഗ് ആണ് പോലീസ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്. രണ്ടായിരം കിലോ സ്വര്‍ണ്ണം ഇതിനോടകം ഇയാള്‍ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 300കോടി രൂപയുടെ സ്വര്‍ണ്ണം കടല്‍ മാര്‍ഗ്ഗം ഇന്ത്യയിലെത്തിച്ചു. ഇയള്‍ ഗുജറാത്തില്‍ എത്തിച്ച അമ്പത്തിരണ്ട് കിലോ സ്വര്‍ണ്ണ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൗള്‍ട്രി ഇന്‍ക്യൂബേറ്ററില്‍ ഒളിപ്പിച്ച നിലയിലാണ് ഈ സ്വര്‍ണ്ണം കണ്ടെത്തിയത്. റവന്യൂ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലാണ് ഹര്‍നേക് ഇപ്പോള്‍.

gold smuggling in delhi airport,smuggling,gold,

NO COMMENTS

LEAVE A REPLY