ജേക്കബ് തോമസ്സിന്റെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കി

0
78
Jacob Thomas autobiography publishes today jacob thomas book launch canceled

ജേക്കബ് തോമസിന്റെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം റദ്ദാക്കി. മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യാനിരുന്നത്. എന്നാൽ ഇതിൽ നിന്ന് അദ്ദേഹം പിൻവാങ്ങുകയായിരുന്നു. ജേക്കബ് തോമസിന്റെ പുസ്തക പ്രശാന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് കെസി ജോസഫ് കത്ത് നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിൻവിങ്ങിയത്. ഇന്ന് വൈകീട്ട് 5 മണിക്കാണ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്.

ബാർ കോഴ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ഉന്നതർക്കെതിരെ പേരെടുത്തുപറയാതെ വിമർശനമായിരുന്നു ജേക്കബ് തോമസിന്റെ ആത്മകഥ. പുസ്തകത്തിലെ വിവാദ പരാമർശങ്ങളെ കുറിച്ച് മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രകാശന ചടങ്ങിനെത്തുന്നതും ചർച്ചയായിരുന്നു.

 

jacob thomas book launch canceled

NO COMMENTS