Advertisement

മിസിസ് ഗ്ലോബൽ ഗോഡ്‌സ് ഓൺ കൺട്രി പട്ടം വിജയലക്ഷ്മിക്ക് സ്വന്തം

May 22, 2017
Google News 1 minute Read
mrs global gods own country beauty peagant winner

മിസിസ് ഗ്ലോബൽ ഗോഡ്‌സ് ഓൺ കൺട്രി പട്ടം വിജയലക്ഷ്മി രതീശൻ സ്വന്തമാക്കി. ഒപ്പം ഫസ്റ്റ് റണ്ണറപ്പായി ലിജ വർഗീസിനെയും, സെക്കൻഡ് റണ്ണറപ്പായി അനിതാ ദിലീപിനെയും തെരഞ്ഞെടുത്തു.

സൗന്ദര്യത്തിന് പുറമേ ബുദ്ധി വൈഭവം, സംസാരി രീതി, പൊതുവിജ്ഞാനം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് വിജയിയെ തെരഞ്ഞെടുത്തത്.

മെയ് 20 ന് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ വൈകിട്ട് ആറിനായിരുന്നു പരിപാടി. വിവാഹിതരായ മലയാളി വനിതകളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മൽസര വേദിയാണ് ഒരുക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

ഓഡിഷനുകളിൽ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 26 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. ടൈറ്റിൽ ജേതാവിനു മൂന്നുലക്ഷം രൂപയും ഫസ്റ്റ് റണ്ണർ അപ്പിനു രണ്ടുലക്ഷവും സെക്കൻഡ് റണ്ണറപ്പിന് ഒരു ലക്ഷവും രൂപ സമ്മാനം ലഭിക്കും.

mrs global gods own country beauty  peagant winner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here