‘മഹാഭാരതമെന്ന പേരിൽ എംടിയുടെ രണ്ടാമൂഴം തിയേറ്റർ കാണില്ല ‘ : ശശികല

MT ranadamoozham wont hit screen named mahabharatam

എം.ടിയുടെ നോവൽ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നൽകുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. രണ്ടാമൂഴത്തിന്റെ കഥയാണ് സിനിമ പറയുന്നതെങ്കിൽ ആ സിനിമക്ക് രണ്ടാമൂഴം എന്ന് തന്നെ പേരിടണമെന്നും മഹാഭാരതം എന്ന പേരിൽ ഇറങ്ങുകയാണെങ്കിൽ വേദവ്യാസന്റെ മഹാഭാരതത്തോട് ചേർന്നു നിൽക്കുന്നതായിരിക്കണമെന്നും ശശികല പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കെയാണ് ശശികലയുടെ പരാമർശം.

മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരിൽ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത് അനുവദിക്കില്ലെന്നും ശശികല കൂട്ടിച്ചേർത്തു.

 

MT ranadamoozham wont hit screen named mahabharatam

NO COMMENTS