ഐപിഎല്ലിന്റെ പത്താം ​കിരീടം മുംബൈ ഇന്ത്യൻസിന്

mumbai indians won IPL 10th cup

ഐപി എല്ലിന്റെ ആവേശകരമായ ഫൈനലിൽ പുണെ സൂപ്പർ ജയൻറ്​സിനെ ഒരു റൺസിന്​ വീഴ്​ത്തി മുംബൈ ഇന്ത്യൻസ് ​​ പത്താം ​ കിരീടം നേടി.  അവസാന ഒാവറിൽ 13 റൺസ്​ വേണ്ടിയിരുന്ന പുണെക്ക്​ 11 റണ്ണിലെത്താനേ കഴിഞ്ഞുള്ളൂ. സ്​കോർ: മുംബൈ: എട്ടിന്​ 129. പുണെ ആറിന്​ 128.

ചെറിയ റൺ ലക്ഷ്യത്തിലേക്ക്​ ബാറ്റിങ് തുടങ്ങിയ പുണെയുടെ നായകൻ സ്​റ്റീവ്​ സ്​മിത്തിനും ഒാപണർ അജിൻക്യ രഹാനെക്കും (38 പന്തിൽ 44) മാത്രമേ തിളങ്ങാനായുള്ളൂ. സ്​റ്റീവ്​ സ്​മിത്ത് 50 പന്തിൽ 51റൺ എടുത്തു. അജിൻക്യ രഹാനെ 38 പന്തിൽ 44 റൺ നേടി. ബൗളർമാരുടെ കളിയായിരുന്നു ഇന്നലെ. മുംബൈക്കുവേണ്ടി ​മിച്ചൽ ജോൺസൺ മൂന്നും ബുംറ രണ്ടും വിക്കറ്റ്​ വീഴ്​ത്തി.

 

mumbai indians won IPL 10th cup

NO COMMENTS

LEAVE A REPLY