നൂറിലേറെ കേസുകളിൽ പ്രതിയായ നമസ്‌തേ ഗാങ്ങ് പിടിയിൽ

namaste gang arrested

നൂറിലേറെ കേസുകളിൽ പ്രതിയായ നമസ്‌തേ കവർച്ചാ സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ശനിയാഴ്ചയാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഇതോടെ തലസ്ഥാന നഗരത്തിൽ തെളിവില്ലാതെ കിടന്ന 51 കേസുകൾക്ക് തുമ്പുണ്ടാക്കാനും പോലീസിന് സാധിച്ചു.

പേര് പോലെ തന്നെ വ്യത്യസ്തമാണ് ഇവരുടെ കവർച്ചാ ശൈലിയും. ഇരുചക്ര വാഹനത്തിൽ കാറുകളുടെ സമീപത്തെത്തുന്ന സംഘത്തിലെ ഒരാൾ ഡ്രൈവർക്ക് നമസ്‌തേ പറയും. ഡ്രൈവർ കാറിന്റെ വേഗത കുറയ്ക്കുന്നതോടെ മറ്റ് അംഗങ്ങൾ മറുവശത്ത് കൂടി എത്തി കാർ ആക്രമിച്ച് യാത്രക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി.

namaste gang arrested

NO COMMENTS

LEAVE A REPLY