ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം; വിശദീകരണവുമായി മുഖ്യമന്ത്രി

pinarayi pinarayi vijayan justifies not attending jacob thomas book launch

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിൽ പങ്കെടുക്കാത്തത് നിയമപ്രശ്‌നമുള്ളതിനാലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമ സെക്രട്ടറി ഉപദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് വൈകീട്ട് 5 മണിക്കാണ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. ബാർ കോഴ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ഉന്നതർക്കെതിരെ പേരെടുത്തുപറയാതെ വിമർശനമായിരുന്നു ജേക്കബ് തോമസിന്റെ ആത്മകഥ. പുസ്തകത്തിലെ വിവാദ പരാമർശങ്ങളെ കുറിച്ച് മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രകാശന ചടങ്ങിനെത്തുന്നതും ചർച്ചയായിരുന്നു.

 

 

pinarayi vijayan justifies not attending jacob thomas book launch

NO COMMENTS