ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്

0
75
sreesanth

ക്രിക്കറ്റില്‍ നിന്ന് വിലക്കിയതിന് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ബിസിസിഐയ്ക്കും, ഭരണ സമിതിയ്ക്കും ഹൈക്കോടതി നോട്ടീസ്. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ്ക്കും, ഭരണസമിതിയ്ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയാണിത്. ശ്രീശാന്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജൂലൈ 19ന് കേസ് വീണ്ടും പരിഗണിക്കും.

Sreesanth, indian cricket team, BCCI, vinod rai

NO COMMENTS