വിഴിഞ്ഞം കരാറിനെതിരെ വിഎസ്

VS Achuthanandhan in Niyasabha

വിഴിഞ്ഞം കരാറിനെതിരെ വിഎസ്.സബ്മിഷനായിട്ടാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല എന്ന് വി.എസ് പറഞ്ഞു. കരാറില്‍ അഴിമതിയുണ്ട്. അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചിരിക്കുകയാണ്. പദ്ധതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കരാര്‍ പൊളിച്ചെഴുതുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

NO COMMENTS