ബഗ്ഗി ആക്രമിക്ക് സൗദി ഭരണകൂടം നൽകിയത് 18 വർഷം തടവ്

buggy att 39 indian ISIS captives at iraq badush jail says sushma swaraj somalian pirates get 7 years imprisonment Tihar Idols reality show for jail inmates

പോലീസുകാരനെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതിയെ 18 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് സൗദി ഭരണകൂടം. മാർച്ച് 9 നാണ് ഒരു സംഘം ചെറുപ്പക്കാർ ബീച്ച് ബഗ്ഗിയിൽ വന്ന് പേലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ജിദ്ദയിലെ റെഡ് സിറ്റിയിലായിരുന്നു സംഭവം. 18 വർഷം തടവിന് പുറമേ 1,800 ചാട്ടയടിയും ഭരണകൂടം ശിക്ഷയായി നൽകാൻ വിധിച്ചിട്ടുണ്ട്.

സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് 16 വർഷം തടവും, 1600 ചാട്ടയടിയും, മറ്റ് അഞ്ച് പേർക്ക് 5 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്.

പോലീസുകാരനെ അക്രമിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

buggy attacker 18 years jail term

NO COMMENTS