ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ നിറവില്‍ ഫ്ളവേഴ്സ്

Flowers bags Promax bda awards the second time

ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന അവാര്‍‍‍ാണ് പ്രോമാക്സ് അവാര്‍ഡ്. ലോകജനതയുടെ ഇഷ്ട പരമ്പരകളായ ഡെക്സ്റ്റർ, ബ്രേക്കിങ്ങ് ബാഡ് പോലുള്ള ടെലിവിഷൻ സീരീസുകളാണ് പ്രോമാക്‌സ് പുരസ്‌കാരം വേദിയില്‍ തിളങ്ങിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ രണ്ട് വര്‍ഷമായി നമ്മള്‍ മലയാളികളും ഈ പുരസ്കാര നിറവില്‍ അഭിമാനിയ്ക്കുകയാണ്. ബെസ്റ്റ് സ്റ്റേഷന്‍ ഇമേജ് ഇന്‍ ഹൗസ് വിഭാഗത്തില്‍ മലയാളത്തിന്റെ സ്വന്തം ചാനലായ ഫ്‌ളവേഴ്‌സ് രണ്ട് രാജ്യാന്തര പുരസ്കാരങ്ങളാണ് രണ്ട് കൊല്ലത്തിനിടയില്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.

സ്റ്റാർ ഇന്ത്യ, സോണി, വയകോം, സീ, ഡിസ്‌കവറി തുടങ്ങി നിരവധി ദേശീയ-അന്തർദേശിയ ചാനലുകളെ പിൻതള്ളി ഫ്‌ളവേഴ്‌സ് ഈ രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, ഒറ്റച്ചിലമ്പ് എന്ന പരമ്പരയിലൂടെ മഴവിൽ മനോരമ
സ്വന്തമാക്കിയത്  മികച്ച ഡ്രാമ പ്രമോ എന്ന വിഭാഗത്തിൽ പ്രാദേശിക പുരസ്‌കാരമാണ്.

എന്താണ് പ്രോമാക്‌സ് അവാർഡ്

Flowers bags Promax bda awards the second time

മാധ്യമ രംഗത്തെ പ്രമോഷൻ, മാർക്കറ്റിങ്ങ് വിഭാഗത്തിലുള്ള മികച്ച പ്രമോകൾക്കാണ് പ്രോമാക്‌സ് എന്ന ഈ അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത്. 1956 ലാണ് പ്രോമാക്‌സ് നിലവിൽ വന്നത്. പിന്നീട് 1997 ൽ ബ്രോഡ്കാസ്റ്റ് ഡിസൈൻ അസോസിയേഷൻ (ബിഡിഎ) യും പ്രോമാക്‌സുമായി ഒത്തു ചേർന്നാണ് ഇന്ന് കാണുന്ന പ്രോമാക്‌സ് ബിഡിഎ രൂപം കൊള്ളുന്നത്.

65 ൽ പരം രാജ്യങ്ങളിൽ നിന്നുമായി ദൃശ്യമാധ്യമ രംഗത്തെ മികച്ച കലാകാരന്മാർ അംഗങ്ങളാണ് പ്രോമാക്‌സ് എന്ന ഈ അന്താരാഷ്ട്ര സംഘടനയിൽ.

മികച്ച സ്‌റ്റേഷൻ ഇമേജ് ക്യാമ്പെയിൻ (ഇൻ ഹൗസ്)

മികച്ച സ്റ്റേഷൻ ഇമേജ് ക്യാമ്പെയിൻ (ഇൻ ഹൗസ്) എന്ന വിഭാഗത്തിലാണ് ഫ്‌ളവേഴ്‌സ് പ്രോമാക്‌സ് പുരസ്‌കാരം (ഗോൾഡ്) സ്വന്തമാക്കിയത്. ഏകദേശം നൂറോളം എൻട്രികൾ ഈ വിഭാഗത്തിൽ ജ്യൂറിക്ക് ലഭിച്ചിരുന്നു. ഇവയെ എല്ലാം പിൻതള്ളിയാണ് ഫ്‌ളവേഴ്‌സ് ടിവി ഈ സ്വർണ കിരീടം ചൂടിയത്. മലയാളികളുടെ സ്വീകരണമുറിയിൽ പൂക്കളുടെ വസന്തകാലം ഒരുക്കിയ ഫ്‌ളവേഴ്‌സിന്റെ ഓണം പ്രമോകൾക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

നാം മറന്ന് തുടങ്ങിയ, ഇന്നത്തെ തലമുറയ്ക്ക് അന്യമായ മലയാളത്തിന്റെ തനത് കലകളുടെ ദൃശ്യാവിഷ്‌കാരമായിരുന്നു ഫ്‌ളവേഴ്‌സിന്റെ ഓണം പ്രമോകൾ. ഓണതല്ല്, ഓണപൊട്ടൻ, അർജുന നൃത്തം തുടങ്ങി മലയാള മണ്ണിനോട് ചേർന്ന് നിൽക്കുന്ന നാടൻ കലകളായിരുന്നു ഫ്‌ളവേഴ്‌സ് ഈ ഓണത്തിന് ജനങ്ങളുടെ മുന്നിൽ തുറന്ന് വെച്ചത്.

ഇടമലയാറിന്റെ പ്രകൃതിഭംഗിയ്ക്കൊപ്പം കലാകാരന്മാരുടെ കടുത്ത ചായക്കൂട്ടുകളും സമന്വയിച്ചപ്പോൾ അവിടെ വിരിഞ്ഞത് മറ്റൊരു വിസ്മയമായിരുന്നു. 4കെ ദൃശ്യമികവിലാണ് ഈ ദൃശ്യ വിരുന്ന് ഫ്ളവേഴ്സ് ഒരുക്കിയത്.

അവാർഡിന് അര്‍ഹമായ പ്രമോ ഒരുക്കിയത് ഫ്‌ളവേഴ്‌സിലെ സീനിയർ പ്രമോ പ്രോഡ്യൂസറായ ഗോപൻ ഗോപാലകൃഷ്ണനാണ്. ഛായാഗ്രഹണം നിർവഹിച്ചത് ബിജു പഴവിള. ദിനേശ്, ഹരിദാസ് എന്നിവരാണ് വീഡിയോ എഡിറ്റ് ചെയ്തത്. അനൂപ് ആന്റണി , പ്രിജു കളറിംഗ് നിർവഹിച്ചു. രഞ്ജൻ രാജ് ആയിരുന്നു സംഗീതം.

Flowers bags Promax bda awards the second time

ഇത് അംഗീകാരത്തിന്റെ രണ്ടാമൂഴം

ഇത് രണ്ടാം തവണയാണ് ഫ്‌ളവേഴ്‌സ് ടിവിയെ തേടി ഈ പുരസ്‌കാരം എത്തുന്നത്. 2016 ലും മികച്ച ഇൻ ഹൗസ് സ്റ്റേഷൻ ഇമേജ് ക്യാമ്പെയിൻ എന്ന വിഭാഗത്തിൽ തന്നെയാണ് ഫ്‌ളവേഴ്‌സിന് ഈ പുരസ്‌കാരം ലഭിക്കുന്നത്.

ഒപ്പം കൊച്ചുകുട്ടികളുടെ കുസൃതികളും, പാചക വൈവിധ്യവും കൊണ്ട് ജനമനസ്സുകൾ കീഴടക്കിയ ‘കുട്ടിക്കലവറ’ എന്ന പരിപാടിക്ക് മികച്ച കുട്ടികളുടെ പ്രമോയ്ക്കുള്ള സിൽവർ പുരസ്‌കാരം ലഭിച്ചു. പിയറി കോഫിൻ, ക്രിസ് റിനോഡ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഡെസ്പികബിൾ മീ എന്ന അനിമേഷൻ ചിത്രത്തിനാണ് ഈ വിഭാഗത്തിൽ സ്വർണ പുരസ്‌കാരം ലഭിച്ചത്.

Flowers bags Promax bda awards the second time

NO COMMENTS