വിജിലൻസിനെതിരെ വീണ്ടും ഹൈക്കോടതി

highcourt highcourt a hc on business

വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ബന്ധു നിയമന വിവാദം ഉൾപ്പെടെയുള്ള കേസുകൾ പരിഗണിക്കവെയാണ് ഉബൈദിന്റെ ബഞ്ചാണ് വിജിലൻസിനെ വിമർശിച്ചത്.  അന്വേഷണ ഉദ്യോഗസ്ഥന്റ വിശദീകരണം തൃപ്തികരമല്ലന്ന് കോടതി. നിയമം നടപ്പാക്കുകയാണ് വിജിലൻസ് ചെയ്യേണ്ടതെന്നും, രാഷ്ട്രീയ വിരോധം തീർക്കാൻ വിജിലൻസിനെ ദുരുപയോഗിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു. അന്വേഷണം പൊതുജനത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാകരുതെന്നും കോടതി പറഞ്ഞു.

തുടർ നടപടിക്ക് സ്റ്റേ ഉള്ളതിനാൽ അന്വേഷണം അവസാനിപ്പിക്കാനാവില്ലെന്ന നിലപാട് സ്വീകാര്യമല്ലെന്ന് കോടതി. നിയമം നടപ്പാക്കലാണ് സർക്കാരിന്റെ ജോലി. നിയമനത്തിൽ ആർക്കും സാമ്പത്തീക ലാഭമോ , നേട്ടമോ
ഇല്ലെന്ന് സർക്കാർ പറയുന്നു. എങ്കിൽ എന്തുകൊണ്ട് കേസ് അവസാനിപ്പിക്കുന്നില്ലെന്ന് കോടതി ആരാഞ്ഞു. ക്രിമിനൽ നടപടിച്ചട്ടം
സർക്കസ് കളിക്കാൻ ഉപയോഗിക്കരുതെന്നും ജസ്റ്റിസ് പി.ഉബൈദ് പറഞ്ഞു. പി കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ പൊതു മേഖലാ സ്ഥാപനത്തിന്റെ മേധാവിയായി നിയമിച്ചതിൽ അഴിമതി നിരോധന നിയമപ്രകാരം കുറ്റം നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ക്രമക്കേട് ബോധ്യമായപ്പോൾ തന്നെ നിയമനം റദാക്കിയെന്ന സർക്കാർ വാദം കണക്കിലെടുത്ത കോടതി എങ്കിൽ കേസ് എഴുതി തള്ളി കൂടേ എന്ന് ആരായുകയുകയും കേസിലെ തുടർ നടപടികൾ തടയുകയും ചെയ്തു. തുടർ നടപടി കോടതി തന്നെ തടഞ്ഞ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനാവില്ലെന്ന വിജിലൻസിന്റ നിലപാടാണ് വിമർശനം ക്ഷണിച്ചു വരുത്തിയത്. വിജിലൻസ് വിശദമായ പത്രിക സമർപിക്കണമെന്നും കോടതി അറിയിച്ചു. കേസ് 30 ന് പരിഗണിക്കും.

 

 

highcourt against vigilance

NO COMMENTS