തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാരുടെ താമസസ്ഥലത്ത് പുറത്തു നിന്നുള്ളവര്‍ക്ക് എളുപ്പം കയറാം, വൈറലായി വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

trissur medical collge

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥി രംഗത്ത്. മെഡിക്കല്‍ കോളേജില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുന്ന ക്രിസ്റ്റിന എല്‍സ സണ്ണിയാണ് തനിക്ക് ഉണ്ടായ ദുരനുഭവം ഫെയ്സ് ബുക്കിലൂടെ പുറത്തറിയിച്ചിരിക്കുന്നത്. എംബിബിഎസ്  വിദ്യാര്‍ത്ഥിനിയാണ് ക്രിസ്റ്റിന. ഹൌസ് സര്‍ജന്‍സിയുടെ ഭാഗമായി ക്രിസ്റ്റിന ഉള്‍പ്പെടുന്ന പത്ത് വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്നത്  മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ നാലാം നിലയിലാണ് . വേണ്ടത്ര സുരക്ഷയില്ലാത്ത ഇവിടെ അപരിചിതര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാമെന്ന് ക്രിസ്റ്റീന പറയുന്നു. വിദ്യാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതു വരെ ആരും മുന്‍കൈ എടുത്തില്ല. മെയ് 19ന് തനിക്കുണ്ടായ ദുരനുഭവമാണ് ക്രിസ്റ്റിന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

2017 മെയ് 19  രാത്രിയില്‍ ക്രിസ്റ്റീനയുടെ മുറിയില്‍ ആരോ പ്രവേശിച്ചു എന്നാണ് പോസ്റ്റിലുള്ളത്. അത്യാഹിത വിഭാഗത്തില്‍ നിന്നും ഫോൺ കോൾ വന്നതിനെ തുടര്‍ന്ന് പുറത്തി പോയി, മുറിയുടെ വാതില്‍ അടയ്ക്കാതെയാണ് കൂട്ടുകാരി പോയത്.  ഉറക്കത്തില്‍ എന്റെ ശരീരത്തില്‍ എന്തോ തട്ടുന്നതു പോലെ തോന്നിയ ക്രിസ്റ്റീന ഉണര്‍ന്നപ്പോള്‍  കിടക്കയുടെ അടുത്ത് ഏകദേശം 20വയസ്സുള്ള ഒരാളെ കണ്ടുവത്രേ.  ബഹളം വച്ചതിനെ തുടര്‍ന്ന് താഴെ നിലയില്‍ ഉള്ളവര്‍ ഓടിയെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കാണാനായില്ലെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഞങ്ങള്‍ ഇവിടെ സുരക്ഷിതരല്ല. ഒരു ജിഷയോ അല്ലെങ്കിലൊരു ദൽഹി സംഭവമോ നമ്മിൽ സംഭവിക്കുമ്പോഴേ നമ്മൾ ഉണരുകയുള്ളൂ’വെന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റിന തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

NO COMMENTS