നിക്കി ഹെയ്‍ഡന്‍ അന്തരിച്ചു

niki hyden

മുന്‍ മോട്ടോ ജിപി ലോക ചാമ്പ്യന്‍ നിക്കി ഹെയ്‍ഡന്‍ അന്തരിച്ചു. മുപ്പത്തിയഞ്ച്
വയസായിരുന്നു. ഒരു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇറ്റലിയിലെ റിമിനിയില്‍ വച്ച് സൈക്ലിങ്ങിനിടെ ഇദ്ദേഹത്തിന്റെ സൈക്കിളില്‍ കാറ്‍ ഇടിച്ചിരുന്നു. തുടര്‍ന്ന് സെസ്നയിലെ മൌറീസിയോ മുഫാലിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇറ്റലിയില്‍ നടക്കുന്ന ലോക സൂപ്പർ ബൈക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായിരുന്നു റെഡ്ബുൾ താരമായ നിക്കി ഇറ്റലിയിൽ എത്തിയത്.

niki heyden, cycling

NO COMMENTS