യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

woman found dead hanging http://twentyfournews.com/2017/06/27/father-killed-daughter-for-failing-examination/

കഴക്കൂട്ടം കണിയാപുരം മസ്താൻ മുക്കിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം സ്റ്റേഷൻകടവ് സ്വദേശിയായ രാജി (32) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ രാജിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ കഠിനംകുളം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആർഡിഒ യുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം താലൂക്ക് തഹസിൽദാർ സുനിൽ എസ് നായരുടെ
നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ഒരു വർഷമായി കണിയാപുരത്തുള്ള വാടക കെട്ടിടത്തിലാണ് രാജി താമസിക്കുന്നത്. യുവതിയുടെ ഭർത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ രണ്ടര വർഷമായി ശ്രീകാര്യം പോലീസ്റ്റേഷനിലെ പോലീസുകാരനായ സജിതിന്റെ കൂടെയാണ് താമസം. എന്നാൽ ഇരുവരും നിയമപരമായി കല്യാണം കഴിച്ചിട്ടില്ല.തുമ്പ പോലീസ്റ്റേഷനിൽ സജിത് ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും തമ്മിൽ പരിചയപെടുന്നതും പിന്നീട് ഒരുമിച്ച് താമസിക്കുന്നതും. രാജിയുടെ അഞ്ച് വയസുള്ള കുഞ്ഞും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ഇന്നലെ രാത്രി 11.30 ഓടെ യുവതി തൂങ്ങി മരിച്ച വിവരം സജിതാണ് യുവതിയുടെ ബസുക്കളെയും കഠിനംകുളം പോലിസിനെയും അറിയിച്ചത്. ബെഡ് റൂമിലാണ് തൂങ്ങി മരിച്ചത്.ആ സമയത്ത് സജിത്തും കുഞ്ഞും വീട്ടിൽ ഉണ്ടായിരുന്നു.ഇയാൾ മിക്കവാറും മദ്യപിച്ചെത്തി യുവതിയെ ആക്രമിക്കാറുണ്ടെന്ന് നേരത്തേ യുവതി പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഇതാണ് ദുരുഹതായി ബന്ധുക്കൾ പറയുന്നത്. സജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. സജിത്തിനെ കഠിനംകുളം പോലിസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് വരികയാണ്.

woman found dead hanging

NO COMMENTS