കോടികളുടെ പാമ്പിൻ വിഷം പിടികൂടി

12 crore snake venom siezed

പന്ത്രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി ഒരാൾ പിടിയിൽ. പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പുരിൽനിന്ന് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) യാണ് വലിയ അളവിലുള്ള പാമ്പിൻവിഷം പിടികൂടിയത്.

തപൻ സ്വദേശിയായ സുദേബ് ടിഗ്ഗ എന്നയാളാണ് അറസ്റ്റിലായത്. ഫുൾബാരി പ്രൻസാഗറിൽനിന്നാണ് ഇയാൾ പിടിയിലായതെന്ന്
ബിഎസ്എഫ് ബറ്റാലിയൻ ഡിഐജി ടി.ജി സിംതേ പറഞ്ഞു.
ബംഗ്ലാദേശിൽനിന്നാണ് ഇത് ഇന്ത്യയിലേയ്ക്ക് കടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

12 crore snake venom siezed

NO COMMENTS