ചിരാഗിലെ ഏറ്റുമുട്ടല്‍ വ്യാജമെന്ന് സിആര്‍പിഎഫ് ഐജി

attack

അസമിലെ ചിരാഗ് ജില്ലയിലുണ്ടായ ഏറ്റമുട്ടലില്‍ സൈന്യം രണ്ട് പേരെ വധിച്ച സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന വെളിപ്പെടുത്തലുമായി സിആര്‍പിഎഫ് ഐജി രജനീഷ് റായി. അസം ചീഫ് സെക്രട്ടറി, അസം പോലീസ് മേധാവി, സിആര്‍പിഎഫ് മേധാവി, സഹശസ്ത്ര സീമ ബല്‍ എന്നിവര്‍ക്ക് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. സാക്ഷിമൊഴികള്‍ സഹിതമാണ് രജനീഷ് റായുടെ റിപ്പോര്‍ട്ട്.

അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് മണിക്കൂറുകള്‍ മുന്‍പേ കസ്റ്റഡിയില്‍ എടുത്തവരെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചതെന്നാണ് രജനീഷ് റായി പറയുന്നത്. ആയുധങ്ങള്‍ മൃതദേഹത്തിന് സമീപം വയ്ക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഐജിയുടെ റിപ്പോര്‍ട്ടിലുണ്ട്.

attack, chirag, terrorist attack

NO COMMENTS