ശരത്കുമാർ സൂര്യ ഉൾപ്പെടെ എട്ട് തമിഴ് താരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറൻറ്

eight Tamil actors gets non-bailable warrant

തമിഴിലെ എട്ടു പ്രമുഖ സിനിമ താരങ്ങൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. ഒരു സ്വതന്ത്ര മാധ്യമ പ്രവർത്തകൻ നൽകിയ മാനനഷ്ടകേസിലാണ് സത്യരാജ്, ആർ. ശരത്കുമാർ, സൂര്യ, ശ്രീപ്രിയ, വിജയകുമാർ, അരുൺ വിജയ്, വിവേക്, ചേരൻ എന്നിവർക്കെതിരെ ഊട്ടി മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഒരു തമിഴ് പത്രത്തിൽ അഭിനേത്രികളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്ന വിധം ലേഖനം നൽകിയെന്നാരോപിച്ച് 2009 ഒക്ടോബറിൽ ദക്ഷിണേന്ത്യൻ സിനി ആക്ടേഴ്‌സ് അസോസിയേഷൻ (നടികർ സംഘം) യോഗം വിളിച്ച് ചേർക്കുകയും അതിനെ അപലപിക്കുകയും ചെയ്തിരുന്നു.

യോഗത്തിൽ ആ പത്രത്തെ പ്രത്യേകമായി വിമർശിക്കുന്നതിന് പകരം അവിടെ ഉണ്ടായിരുന്ന മുഴുവൻ മാധ്യമ പ്രവർത്തകരെയും നടന്മാർ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് ഊട്ടിയിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനായ എം റൊസാരിയെ നൽകിയ പരാതിയിൽ പറയുന്നു. 2011 ഡിസംബർ 19 ന് ഹാജരാവാനാവശ്യപ്പെട്ട് ഇവർക്ക് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു.

eight Tamil actors gets non-bailable warrant

NO COMMENTS