ജേക്കബ് തോമസിന്റെ ആത്മകഥ; ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി

jacob thomas chief secretary report against Jacob thomas

ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി.  14ഇടങ്ങളില്‍ ചട്ടലംഘനം ഉണ്ടായേക്കാവുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.  ഉള്ളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജേക്കബ് തോമസ് ഇത് അറിയിച്ചില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ജേക്കബ് തോമസിന്റെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കി. മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യാനിരുന്നത്. എന്നാൽ ഇതിൽ നിന്ന് അദ്ദേഹം പിൻവാങ്ങുകയായിരുന്നു. ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് കെസി ജോസഫ് കത്ത് നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിൻവാങ്ങിയത്. ബാർ കോഴ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ഉന്നതർക്കെതിരെ പേരെടുത്തുപറയാതെയുള്ള  വിമർശനമായിരുന്നു ജേക്കബ് തോമസിന്റെ ആത്മകഥ.

jacob thomas autobiography, autobiography, sravukalkkopam neenthumbol

NO COMMENTS