ഉയരങ്ങളിൽ എത്തുമ്പോൾ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്; സുരേഷ് ഗോപിയെ വിമർശിച്ച് ശ്രീധരൻ പിള്ള

sureshgopi

ബിജെപിയുടെ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി എം പിയിക്ക് ബിജെപി നേതാവ് പി എസ് ശ്രീധരൻ പിള്ളയുടെ രൂക്ഷ വിമർശനം. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാമെന്ന് ഏറ്റതിന് ശേഷം ഒന്ന് പറയുക പോലും ചെയ്യാതെ വരാതിരുന്നതിനാണ് സുരേഷ് ഗോപിയ്ക്ക് ശ്രീധരൻ പിള്ളയുടെ പരസ്യ വിമർശനം ഏൽക്കേണ്ടി വന്നത്.

ട്രൂ സ്‌കോളർ സംഘടനയുടെ ബ്രയിൻ ക്ലബ് ഉദ്ഘാടനം ചെയ്യാമെന്നേറ്റശേഷം സുരേഷ് ഗോപി പരിപാടിയ്ക്ക് എത്തിയില്ല. താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ നേതാവാണ് സുരേഷ് ഗോപി. എങ്കിലും അദ്ദേഹം കാണിച്ചത് ശരിയായില്ല. ഉയരങ്ങളിൽ എത്തുമ്പോൾ ചവിട്ടി നിന്ന മണ്ണിനെ മറക്കരുതെന്നും ശ്രീധരൻപിള്ള പരസ്യമായി പറഞ്ഞു.

സുരേഷ് ഗോപിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങാനായി മാത്രം ഖത്തറിൽ നിന്ന് എത്തിയ അഖിൽ ഫൈസൽ അലി എന്ന വിദ്യാർഥിയുടെ വേദന കേട്ടതോടെയാണ് ശ്രീധരൻ പിള്ള സുരേഷ് ഗോപിയ്‌ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. സുരേഷ് ഗോപിയുടെ കടുത്ത ആരാധകനായ ഫൈസൽ അലി അദ്ദേഹത്തെ കാണാമെന്ന പ്രതീക്ഷയിലാണ് ഖത്തറിൽ നിന്നും കേരളത്തിലെത്തിയത്.

ഖത്തറിലെ ദേശീയ റോബോട്ടിക് മത്സരത്തിലെ വിജയിയാണ് ഫൈസൽ അലി. ചടങ്ങിൽ അദ്ദേഹം എത്തില്ലെന്നു അറിഞ്ഞതോടെ ഫൈസൽ നിരാശനായി. പരിപാടിയുടെ സംഘാടകർ എ പിയെ പലതവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ലെന്നു സംഘാടകർ പറഞ്ഞു.

NO COMMENTS