ഇഗ്ലുവിൽ താമസിക്കാൻ താൽപര്യമുണ്ടോ ? എങ്കിൽ പോട്ടേ വണ്ടി മണാലിക്ക് !!

ചിത്രകഥകളിലും, സിനിമകളിൽ മാത്രമാണ് നാം ഇഗ്ലു കണ്ടിട്ടുള്ളത്. തണുത്തുറഞ്ഞ മഞ്ഞ് പുതപ്പിന്റെ നടുക്ക് വെള്ള മുട്ടത്തോട് പോലെ തോന്നിക്കുന്ന ‘ഇഗ്ലു’ എന്ന എസ്‌കിമോകളുടെ വീട് എന്നെങ്കിലും ഒരു നോക്ക് കാണാനും, ഒരു രാത്രിയെങ്കിലും അവിടെ അന്തിയുറങ്ങാനും ഏത് മനുഷ്യനാണ് ആഗ്രഹിക്കാത്തത് ?

എന്നാൽ ഈ ആഗ്രഹം സഫലമാക്കാൻ മണാലി ഒരുങ്ങി കഴിഞ്ഞു. ഒരു ഇഗ്ലുവിൽ രണ്ട് പേർക്ക് സുഖമായി താമസിക്കാം. ഇവിടെ താമസം മാത്രം ഒരുക്കുകയല്ല മറിച്ച് മറ്റ് വിന്റർ സ്‌പോർട്‌സായ സ്‌നോ സ്ലെഡ്ജിങ്ങ്, സ്‌കൈയിങ്ങ്, സ്‌നോ ബോർഡിങ്ങ് എന്നിവ ആസ്വദിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

rent stay igloo manali

എന്തിനേറെ ഇവിടെ വന്നാൽ സ്വന്തമായി ഇഗ്ലു ഉണ്ടാക്കാനുള്ള അവസരം വരെ അധികൃതർ ഒരുക്കിതരും !! കെയ്‌ലിംഗയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകിയിരിക്കുന്നത്.

rent stay igloo manali

ഇഗ്ലുവിൽ ഒരു രാത്രി താമസിക്കാൻ 4,600 രൂപയാണ് നൽകേണ്ടത്. എന്നാൽ ഇതിന് പുറമേ സ്‌നോബോർട് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടണമെങ്കിൽ 5,600 രൂപയാകും.

rent stay igloo manali

rent stay igloo manali

NO COMMENTS