റോജർ മൂർ അന്തരിച്ചു

roger moore dead

ജയിംസ് ബോണ്ട് സിനിമകളിലെ നായകൻ റോജർ മൂർ അന്തരിച്ചു. 89 വയസായിരുന്നു. ക്യാൻസർ രോഗത്തെ തുടർന്നാണ് അന്ത്യം. ഏറെ നാൾ ചികിത്സയിലായിരുന്നു. സ്വിറ്റ്‌സർലൻഡിലെ വസതിയിൽ വെച്ചാണ് മരിച്ചതെന്ന് കുടുംബം ടിറ്റ്വറിലൂടെ അറിയിച്ചു.ശവസംസ്‌കാര ചടങ്ങുകൾ മൊണോക്കയിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ട്.

നാൽപ്പത്തിയാറാമത്തെ വയസിലാണ് ജയിംസ് ബോണ്ട് സിനിമകളിലേക്കുള്ള റോജറിന്റെ അരങ്ങേറ്റം. ഏഴു പ്രാവശ്യം റോജർ 007 ആയി വേഷമിട്ടിട്ടുണ്ട്. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ സർ പദവി നൽകി ആദരിച്ചു.

 

roger moore dead

NO COMMENTS