വിഴിഞ്ഞം കരാർ; റിപ്പോർട്ട് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി

0
21
Vizhinjam-master-plan

വിഴിഞ്ഞം കരറിൽ അഴിമതി നടന്നുവെന്ന റിപ്പോർട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമായി പരിശോധിക്കാൻ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ടി വി രാജേഷിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം രാജ്യാന്തര കരാറില പെല വ്യവസ്ഥകളും സംസ്ഥാന സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കൺട്രോളറർ ആന്റ് ഓഡിറ്റർ ജനറൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.

പൊതു സ്വകാര്യ പദ്ധതികളിലെ നിർമ്മാണ, നടത്തിപ്പ് കാലാവധി 30 വർഷമായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ വിഴിഞ്ഞം പദ്ധതിയിൽ ഇത് 40 വർഷമായി ഉയർത്തി. ഇതുവഴി പദ്ധതി കരാറുകാരനായ അദാനി പോർട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

NO COMMENTS