പരീക്ഷാ ഫലം; സിബിഎസ്ഇ സുപ്രീം കോടതിയിലേക്ക്

kerala exam

കോടതി വിധിയെ തുടർന്ന് പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാ ഫലം വൈകുന്നുവെന്ന് ആരോപിച്ച് സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിക്കുന്നു. നിലവിലുള്ള മോഡറേഷൻ സംവിധാനം തുടരണമെന്ന ഡൽഹി ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഈ വിധിയെ തുടർന്ന് സിബിഎസ്ഇ പരീക്ഷാ ഫലം വൈകുകയാണ്. ഇന്നലെ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. ഇനിയും ഫലം പ്രഖ്യാപിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നാണ് സിബിഎസ്ഇയുടെ വാദം.

CBSE | Supreme Court |

NO COMMENTS