അമ്മയുടെ മരണമറിയാതെ മുലപ്പാൽ കുടിക്കാൻ കേഴുന്ന കുഞ്ഞ്; മൃതശരീരം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് അധികൃതർ

child ignorant about mothers death tries drinking breast milk

അമ്മയുടെ ശരീരത്തിൽ നിന്നും ജീവിൻ വിട്ടുപോയതറിയാതെ അമിഞ്ഞ നുണയാൻ ശ്രമിക്കുയാണ് ഈ കുരുന്ന്. അമ്മയുടെ മുലപ്പാൽ ഇനി നുകരാൻ കഴിയില്ലെന്നു ആ ഒരു വയസുകാരിക്ക് അറിയില്ല. ഭോപ്പലിലെ ദാമോയിലെ റെയിൽപ്പാളത്തിൽ നിന്നുള്ളതാണ് ഈ ഹൃദയം പിളർക്കുന്ന കാഴ്ച.

മധ്യപ്രദേശിലെ ഉൾനാടൻ ഗ്രാമമായ ദാമോയിലാണ് റെയിൽപ്പാളത്തിനടുത്തായി മരിച്ചുകിടക്കുന്ന അമ്മയെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്. സ്ത്രീ എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല. പക്ഷെ തന്റെ അമ്മ ജീവൻവിട്ട് പോയെന്ന് ആ കുഞ്ഞ് ഇപ്പോഴും അറിഞ്ഞിട്ടില്ല.വിശന്ന് വാവിട്ട് കരഞ്ഞിട്ടും അമ്മ എഴുന്നേറ്റ് മുലപ്പാൽ നൽകാതായതോടെയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവൾ സ്വന്തം നിലയിൽ പരിശ്രമമാരംഭിച്ചത്.

അമ്മ എങ്ങനെയാണ് മരിച്ചതന്നും ഇതു വരെ വ്യക്തമല്ല. ഒരു പക്ഷെ തീവണ്ടി യാത്രക്കിടയിൽ വീണതാകാമെന്നു കരുതുന്നു.കുട്ടിയെ അമ്മ തന്റെ നെഞ്ചിനോട് ചേർത്ത് പിടിച്ചിരുന്നതിനാലാകാം കുട്ടിക്ക് അപകടം പറ്റാതെ രക്ഷപെട്ടത്. പരിക്കേറ്റെങ്കിലും അവർക്ക് ബോധമുണ്ടായിരിക്കാമെന്നും ആ അവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്‌കറ്റ് നൽകുകയും ചെയ്തിട്ടുണ്ടായിരിക്കുമെന്ന് പൊലീസ് പറയുന്നു.

രാവിലെ പ്രദേശവാസികളാണ് സംഭവം ആദ്യമായി കണ്ടെത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാഴ്ചക്കാരിൽ ചിലർ മുലപ്പാൽ കുടിക്കാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു തുടർന്ന് ചൈൽഡ് വെൽഫെയർ പ്രവർത്തകർ എത്തി കുട്ടിയെ ഏറ്റെടുത്തു.

അമ്മയുടെ ജീവനറ്റ ശരീരവുമായി ആശുപത്രിയിലേത്തിയപ്പോൾ പ്രവേശന ഫീസായ പത്തുരൂപ കുഞ്ഞിന് നൽകാൻ ആരും ഉണ്ടായിരുന്നില്ലെന്നതാണ് വേദനിപ്പിക്കുന്ന മറ്റൊരു സത്യം. ആശുപത്രിയിലെ വാർഡ് ബോയി തരുൺ തിവാരിയാണ് ഒടുവിൽ സഹായ ഹസ്തം നീട്ടിയത്.

 

child ignorant about mothers death tries drinking breast milk

NO COMMENTS