സഹകരണ ഓർഡിനൻസ് ഹൈക്കോടതി ശരിവെച്ചു

co operative sector

സഹകരണ ഓർഡിനൻസ് ഹൈക്കോടതി ശരിവെച്ചു. ഓർനൻസ് ഭരണഘടന വിരുദ്ധമാണെന്നാരോപിച്ച് പിരിച്ചുവിടപ്പെട്ട 9 ജില്ലാ സഹകരണ ബാങ്കകൾ സമർപ്പിച്ച
അപ്പീലുകൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളി. ഹർജികൾ സിംഗിൾ ബഞ്ച് കേട്ട് 4 മാസത്തിനകം തീർപ്പാക്കണം. 6മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിക്ക് ചുമതല കൈമാറണം.

ഓർഡിനൻസിലുടെ ജില്ലാ സഹകരണ ബാങ്കുകളുടെ നിർവചനം മാറ്റിയത് കോടതി അംഗീകരിച്ചു. മുൻപ് ജില്ലയിലുള്ള മുഴുവൻ സംഘങ്ങളും ജില്ലാ ബാങ്കുകളിൽ അംഗത്വമുണ്ടായിരിന്നു. ഭേദഗതിയിൽ അംഗത്വം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമായി നിജപ്പെടുത്തിയത് കോടതി ശരിവച്ചു. സിംഗിൾ ബഞ്ച് വിധിക്കെതിരെ കണ്ണൂർ അടക്കമുള്ള ജില്ലാ ബാങ്കുകളാണ് അപ്പീൽ നൽകിയത്

NO COMMENTS