ജനസംഘ്യയിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടിയെന്ന് ഗവേഷകർ

india beats china population

ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് പഠനം. മാഡിസണിലെ വിസ്‌കോസിൻ യൂണിവേഴ്‌സിറ്റി ഗവേഷകനായ യി ഫുഷിയാനാണ് പഠനങ്ങളുമായി രംഗത്ത് വന്നത്.

ചൈനയിലെ പെകിങ് സർവകലാശാലയിൽ നടന്ന പരിപാടിയിലാണ് യ് ഫുഷിയാൻ തന്റെ പഠനഫലങ്ങൾ അവതരിപ്പിച്ചത്. ചൈന തങ്ങളുടെ ജനസംഖ്യ പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്.

ചൈനയിൽ 129 കോടിയാണ് യഥാർഥ ജനസംഖ്യയെന്നാണ് യി ഫുഷിയാൻ പറയുന്നത്. എന്നാൽ ഇന്ത്യയുടെ ജനസംഖ്യ 132 കോടിയാണെന്നും ഇദ്ദേഹം പറയുന്നു. യി ഫുഷിയാന്റെ കണക്കുകൾ ശരിയാണെങ്കിൽ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയെ വളരെ നേരത്തെ തന്നെ മറികടന്നുകഴിഞ്ഞു. യുഎന്നിന്റെ കണക്കുപ്രകാരം 2022 ലാണ് ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുക.

 

india beats china population

NO COMMENTS