നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു

prachanda

നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മാ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ രാ​ജി​വെ​ച്ചു. അ​ധി​കാ​ര​ത്തി​ലേ​റി ഒ​മ്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷമാണ് രാജി. കൂ​ട്ടു​ക​ക്ഷി​യാ​യി നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന്​ അ​ധി​കാ​രം ​ൈക​മാ​റു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണി​ത്. ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ഷ്​​ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ്​ 62 കാ​ര​നാ​യ പ്ര​ച​ണ്ഡയുടെ  രാ​ജി പ്ര​ഖ്യാ​പനം. 2016 ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നാ​ണ്​ പ്ര​ച​ണ്ഡ രാ​ജ്യ​ത്തെ 39ാമ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ത്. നേ​പ്പാ​ൾ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി (മാ​വോ​യി​സ്​​റ്റ്) ചെ​യ​ർ​മാ​നാ​ണ് പ്രചണ്ഡ.

പ​ര​സ്​​പ​ര ധാ​ര​ണ​പ്ര​കാ​രം നേ​പ്പാ​ളി കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ ഷേ​ർ ബ​ഹാ​ദൂ​ർ ദേ​ബ​ക്കാ​ണ്​ അ​ദ്ദേ​ഹം അ​ധി​കാ​രം കൈ​മാ​റി​യ​ത്.

nepal,prime minister,resign

NO COMMENTS