പൊതുജനങ്ങൾക്ക് കപ്പലിൽ കയറാനുള്ള അവസരമൊരുക്കി കൊച്ചിൻ പോർട് ട്രസ്റ്റ്

kochin port trust permits public enter ship tomorrow

കപ്പലിൽ കയറുക എന്നത് നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഒന്നാണോ ? എങ്കിൽ ഇതിനായുള്ള സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചിൻ പോർട് ട്രസ്റ്റ്.

കൊച്ചി തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ട കപ്പലിന്റെ ഓർമ്മയ്ക്കാണ് എല്ലാ വർഷവും മെയ് 26 ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആളുകൾക്ക് കപ്പൽ സന്ദർശിക്കാൻ അവസരമൊരുക്കുന്നുണ്ട്.

1928 മെയ് 26 നാണ് കൊച്ചി തുറമുഖത്ത് ആദ്യമായി കപ്പലടുക്കുന്നത്. ബ്രിട്ടീഷ് നിർമ്മിത കപ്പലായ എസ്എസ് പദ്മയാണ് കൊച്ചി തുറമുഖത്തെത്തിയ ആദ്യകപ്പൽ. യുദ്ധക്കപ്പലായിരുന്നു ഇത്. ആദ്യം ബ്രിട്ടന്റെ കൈയിലായിരുന്നെങ്കിലും പിന്നീട് ഇന്ത്യ കപ്പൽ സ്വന്തമാക്കുകയായിരുന്നു. ഇന്ന് പദ്മയില്ലെങ്കിലും കൊച്ചിയുടെ ഓർമ്മകളിൽ അത് എന്നുമുണ്ട്.

kochin port trust permits public enter ship tomorrow

NO COMMENTS