മലയാളഭാഷാ പഠന ബിൽ പാസാക്കി; എല്ലാ വിദ്യാലയങ്ങളിലും ഇനി മലയാളം നിർബന്ധം

malayalam language learning bill passed

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിർബന്ധമാക്കി മലയാളഭാഷാപഠന ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മലയാളം ഇതുവരെ പഠിപ്പിക്കാത്ത വിദ്യാലയങ്ങളിൽ ഈവർഷം ഒന്നാംക്ലാസുമുതൽ ക്രമാനുഗതമായി പഠിപ്പിച്ചാൽമതി.

ഭാഷാന്യൂനപക്ഷങ്ങൾക്ക് ഒരാശങ്കയും വേണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അവർക്ക് അവരുടെ മാതൃഭാഷയിൽത്തന്നെ തുടർന്നും പഠിക്കാം. മലയാളംകൂടി പഠിക്കണമെന്നുമാത്രം. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ നിയമം നിർമിക്കാമെന്നതിനാൽ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കേണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലൻ പറഞ്ഞു.

malayalam language learning bill passed

NO COMMENTS