മാഞ്ചസ്റ്റർ സ്‌ഫോടനം; ചാവേറിന്റെ പിതാവും സഹോദരനും പിടിയിൽ

manjester

മാഞ്ചസ്റ്ററിൽ ചാവേർ ആക്രമണം നടത്തിയ സൽമാൻ അബേദിയുടെ പിതാവും ഇളയ സഹോദരനും പിടിയിൽ. ലിബിയൻ ഭീകര വിരുദ്ധ സേന ട്രിപ്പോളിയിലെ വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തുടർന്ന് സഹോദരൻ ഹാഷിം അബേദിയെയും അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഭീകര വിരുദ്ധസേനാ വക്താവ് അഹ്മദ് ബിൻ സലിം പറഞ്ഞു.

അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രാൻഡിന്റെ സംഗീത പരിപാടിയ്ക്കിടെ ബുധനാഴ്ചയാണ് മാഞ്ചസ്റ്ററിൽ സ്‌ഫോടനമുണ്ടായത്. 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ 119 പേർക്ക് പരിക്കേറ്റു. ഇതിൽ 20 ലേറം പേരുടെ പരിക്ക് ഗുരുതരമാണ്.

NO COMMENTS