മാഞ്ചസ്റ്റർ സ്‌ഫോടനം; ബ്രിട്ടണിൽ അതീവ ജാഗ്രത

manchester

മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിനിടയാക്കയ സ്‌ഫോടനത്തെ തുടർന്ന് ബ്രിട്ടണിൽ സുരക്ഷ കർശനമാക്കി. ഇനിയും ആക്രമണങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് പ്രധാനമന്ത്രി തെരേസാമേ തന്നെ വിലയിരുത്തിയ സാഹചര്യത്തിൽ രാജ്യം ഭീതിയുടെ നിഴലിൽ.

ബ്രിട്ടീഷ് പാർലമെന്റും രാഞ്ജിയുടെ ഔദ്യോഗിക വസതിയായ ബക്കിംഗ് ഹാം പാലസുമടക്കം പട്ടാളത്തിന്റെ കാവലിലാണ്. ബ്രിട്ടണിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം പോലീസിനൊപ്പം പട്ടാളത്തിന്റെയും നിരീക്ഷണത്തിലാണ്. രാജ്യത്താകെ 3800 പട്ടാളക്കാരെയാണ് സുരക്ഷാ ജോലിയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രാൻഡിന്റെ സംഗീത പരിപാടിയ്ക്കിടെ ബുധനാഴ്ചയാണ് മാഞ്ചസ്റ്ററിൽ സ്‌ഫോടനമുണ്ടായത്. 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ 119 പേർക്ക് പരിക്കേറ്റു. ഇതിൽ 20 ലേറം പേരുടെ പരിക്ക് ഗുരുതരമാണ്.

NO COMMENTS